Feature Top (Full Width)

ffsdfdfdsfdsfdsfdsfdsfdsfsdafsdfsdf dsf sd fd f df sd fdsf

Thursday 2 May 2013

സിനിമയിലേക്ക് മടക്കം ..മഞ്ചു നയം വ്യക്തമാക്കുന്നു

10:32

കുറച്ചു ദിവസങ്ങളായി മഞ്ജു വാര്യരെ ചുറ്റി പറ്റിയുള്ള വാര്‍ത്തകളാണ് മലയാള സിനിമാ ലോകത്ത് നിന്ന് കൂടുതലായി വന്നു കൊണ്ടിരിക്കുന്നത്. മഞ്ജു വാര്യര്‍ സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചു വരുമെന്നാണ് ആദ്യം കേട്ടത്. എന്നാല്‍ സത്യന്‍ അന്തിക്കാട് തന്നെ വാര്‍ത്ത നിഷേധിച്ചതോടെ കുറച്ച് ദിവസം മാത്രമാണ് ആ വാര്‍ത്തയ്ക്ക് ആയുസ്സുണ്ടായിരുന്നത്.

എന്നാല്‍ തന്റെ സിനിമയിലേക്കുള്ള തിരിച്ചു വരവ് ഉടനെയുണ്ടാകുമെന്ന സൂചന നല്‍കിക്കൊണ്ട് ഏഷ്യാനെറ്റിന്റെ കോടീശ്വരന്‍ പ്രോഗ്രാമിലൂടെ മഞ്ജുവിന്റെ വാക്കുകള്‍ പുറത്തു വന്നതോടെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മഞ്ജുവിന്റെ അഭിനയം കണ്ട് ഇനിയും കൊതി തീരാത്ത പ്രേക്ഷക സമൂഹം. മഞ്ജു അഭിനയരംഗത്തേക്ക് തിരിച്ചു വരുമോ എന്ന സുരേഷ് ഗോപിയുടെ ചോദ്യത്തിനുള്ള മഞ്ജുവിന്റെ മറുപടിയിങ്ങനെ; ‘ഒന്നും പറയാനാവില്ല സുരേഷേട്ടാ. എന്റെ ജീവിതത്തില്‍ സംഭവിച്ചതൊന്നും പ്രതീക്ഷിച്ചതല്ല. ഇതിനാല്‍ തന്നെ ഈ നിമിഷം എന്തു സംഭവിക്കുമെന്ന് പറയാനാവില്ല. എന്തുവേണമെങ്കിലും സംഭവിക്കാം.’

ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ നായിക മഞ്ജുവല്ലെങ്കിലും അധികം വൈകാതെ തന്നെ ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു നായികയാവുമെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞതായും വാര്‍ത്തകളുണ്ട്. ഏതായാലും മഞ്ജു വാര്യര്‍ വീണ്ടും നായികയായെത്തുന്ന സിനിമ കാണാനായി കൂടുതല്‍ കാലം കാത്തിരിക്കേണ്ടെന്നു ചുരുക്കം.

Written by

We are Creative Blogger Theme Wavers which provides user friendly, effective and easy to use themes. Each support has free and providing HD support screen casting.

0 comments:

Post a Comment

 

© 2013 Talks Kerala. All rights resevered. Designed by Templateism

Back To Top